വേങ്ങര: പുത്തൻ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒരു അധ്യയന വർഷംകൂടി പടിയിറങ്ങുന്നു. നിപയും പ്രളയവും പുൽവാമയും സൃഷ്‌ടിച്ച ആശങ്കകൾ സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ച് ചില ഓർമപ്പെടുത്തലുകളാണ്. ഇത്തരത്തിലുള്ള ആധികൾക്കും ആശങ്കകൾക്കുമിടയിലും നമ്മുടെ ‘മലബാറിന്’ നേട്ടങ്ങളുടെയും പ്രതീക്ഷളുടെയും ഒരുപാട് നല്ല ചിത്രങ്ങളും ഓർമ്മകളും പങ്കുവെക്കാനുണ്ട്. എൻ എസ് എസ്, ഡബ്ള്യു ഡി സി, ഭൂമിത്രസേന, ഇ ഡി ക്ലബ്, ലിറ്റററി ക്ലബുകളുടെ നേട്ടങ്ങളും യൂണിവേഴ്സിറ്റി സി-സോൺ കലാമേളയിലെ നിറപ്പകിട്ടാർന്ന വിജയങ്ങളുമെല്ലാം മലബാറിന്റെ ചരിത്രത്തിലെ പുതിയ ഏടുകളായി […]
Month: March 2019
വയനാടൻ ചുരമിറങ്ങി വേങ്ങരയിലേക്ക് വന്ന സൗഭാഗ്യം
Reporter ABDUL BARI C, Assistant Professor, Department of English വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് IQAC ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരം. ഇ.എം.ഇ.എ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാൻസലർ ഡോ. പി. മോഹൻ അവാർഡ് കൈമാറി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഓമാനൂരിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന് നിരവധി വിദ്യാർത്ഥികൾക്ക് അധ്യാപകനായും […]
അവസാന ബെല്ലും മുഴങ്ങി; വേർപാടിന്റെ വേദനയിൽ മലബാർ ക്യാമ്പസ്
Reporter SIBILA P, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2016-19 ബാച്ചിന്റെ വിടവാങ്ങലിനോടനുബന്ധിച്ച് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചു. ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാ ഡിപ്പാർട്മെന്റുകളും മനോഹരമായ ദൃശ്യ വിരുന്നൊരുക്കിക്കൊണ്ടാണ് അവസാന വർഷ വിദ്യാർത്ഥികളെ സ്വീകരിച്ചത്. പാഠ്യ-പഠ്യേതര പ്രവർത്തങ്ങളിലും കലാ കായിക മേഖലകളിലും കോളേജിന്റെ കുതിപ്പിൽ നിലവിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രകടനങ്ങളെ പ്രിൻസിപ്പൽ ഡോ. യു. സൈതലവി പ്രത്യേകം സ്മരിച്ചു. വിവിധ പഠന വകുപ്പുകൾ സംഘടിപ്പിച്ച […]
മലബാർ സ്റ്റാഫ് ക്ലബ്: ടി മുഹമ്മദ് അലി സെക്രട്ടറി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഭരണ സമിതിയുടെ സെക്രട്ടറിയായി കോളേജിലെ കായികാദ്ധ്യാപകൻ ടി മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു. നിലവിലെ സ്റ്റാഫ് സെക്രട്ടറി രേഷ്മ എം സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് ക്ലബ്ബിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് ആവയിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ […]
മലബാറിന്റെ മണ്തരികളെ സംഗീത സാന്ദ്രമാക്കിയ മ്യൂസിക് ഫ്യൂഷനുമായി മഴവിൽ മനോരമ ഫെയിം അനുനാഥ്……
വേങ്ങര: മഴവിൽ മനോരമ റിയാലിറ്റി ഷോ ഫെയിം അനുനാഥിന്റെ മ്യൂസിക് ഫ്യൂഷൻ വിദാഹ് 2019 ന്റെ വേദിക്ക് സംഗീത ആസ്വാദനത്തിന്റെ നവ്യാനുഭവം പകർന്നു നൽകി. പുല്ലാങ്കുഴലിലും കീബോഡിലും നിരവധി ഹിറ്റ് സിനിമ ഗാനങ്ങൾ മലബാറിന്റെ തിരുമുറ്റത്ത് പെയ്തിറങ്ങി. ഓരോ ഗാനവും ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മ്യൂസിക് ഫ്യൂഷൻ അവതരണ ശൈലികൊണ്ടും ആസ്വാദന മികവിലും വ്യത്യസ്തത പുലർത്തി. തുടർന്ന് കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
മലബാർ ക്യാമ്പസിന് ആവേശമായി വിദാഹ് 2019
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ കോളേജ് ഡേ വിദാഹ് 2019 കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം ഹകീം തങ്ങൾ ഉദ്ഘാടനം ചെയ്‌തു. കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ യു സൈതലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ എം അബ്‌ദുൾ […]
ഇന്റേർണൽ പരീക്ഷകൾ മാര്‍ച്ച് 22 ന് ആരംഭിക്കും.
Reporter SHIBILI, II BA Multimedia വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ട്, നാല് സെമസ്റ്ററുകളുടെ ഇന്റേർണൽ പരീക്ഷകള്‍ മാര്‍ച്ച് 22 ന് ആരംഭിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പൽ ഡോ. യു സൈതലവി അറിയിച്ചു. ഉച്ചക്ക് ശേഷം 2.00 മുതൽ 3.30 വരെയാണ് പരീക്ഷകൾ നടക്കുക. ഇന്റേർണൽ പരീക്ഷകൾ യൂണിവേഴ്സിറ്റി പരീക്ഷകളുടെ അതേ പ്രാധാന്യത്തില്‍ കാണണമെന്ന് പ്രിന്‍സിപ്പൽ പറഞ്ഞു. ഓരോ ഡിപ്പാര്‍ട്ട്മെന്റുകളുടെയും പരീക്ഷ ടൈംടാബിൾ അതാത് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ അറിയിക്കുമെന്നും കൂടാതെ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് […]
പ്രളയത്തെ അതിജീവിച്ച കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഗ്ലാസ്‌ഗോ സര്‍വകലാശാല
പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് അവസരവുമായി സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019–20 വര്‍ഷത്തില്‍ ഒരു വര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിന് ആഗ്രഹിക്കുന്ന നാല് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. എന്‍ജിനീയറിങ്, മാനേജ്മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 4 തവണയായി 10,000 ബ്രിട്ടീഷ് പൗണ്ട് വീതം (9,22,500 രൂപ) സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭ്യമായ കോഴ്‌സുകളും മറ്റ് വിവരങ്ങളും […]