മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ മജീദ് മണ്ണിശ്ശേരി , ഫൗസിയ പാലേരി , വേണു മാസ്റ്റർ , അക്ബർ ഒതുക്കുങ്ങൽ , നാസർ കടമ്പോട്ട് , ടി .ഫസ്‌ലു മാസ്റ്റർ , കടമ്പോട്ട് ഫൈസൽ മാസ്റ്റർ , സി .അബ്ദുൽ ബാരി , അസ്കറലി .കെ .ടി , ഡോ .രമീഷ് , ബിഷാറ .എം , രേഷ്മ , ധന്യ ബാബു , സലാഹുദ്ധീൻ തെന്നല , തുടങ്ങിയവർ പ്രസംഗിച്ചു .
