വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കിളിനക്കോട് ജി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങൾ നിർമ്മിച്ച് നൽകി. ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പാഠ്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർട്ടൂൺ രൂപങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പിടിഎ പ്രസിഡന്റ് യുഎം ഹംസ, ഹെഡ്മാസ്റ്റർ അച്യുതൻ, കോളേജിലെ അധ്യാപകരായ കെസി ഫിറോസ്, പിടി നൗഫൽ, എം നിതിൻ, മുഹമ്മദ് വസീം എന്നിവർ സംബന്ധിച്ചു.
Related Articles
മലബാർ കോളേജ് കലാസ്മി ആർട്സ് ഫെസ്റ്റിന് നാളെ തുടക്കം
Views: 213 (Mohammed Naseem K 1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ഒമ്പതാമത് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന കലാസ്മി ആർട്സ് ഫെസ്റ്റിന് നാളെ തുടക്കം. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റിവലിൽ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാപരിപാടികൾ നടക്കും. രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കലാസ്മിയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അവസാനിച്ചു. ഇത് വരെയുള്ള മത്സര ഫലങ്ങൾ പുറത്തു വന്നപ്പോൾ നാലാം സ്ഥാനത്ത് ടൈറ്റാൻസ് […]
എയ്ഡ്സ് ദിനാചാരണം നടത്തി എൻ.എസ്.എസ്
Views: 367 മുഹമ്മദ് മിദ്ലാജ് യു.കെ(1st BA Multimedia) വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി എയ്ഡ്സ് ദിനം ആചരിച്ചു. ഡിസംബർ ഒന്ന് രാവിലെ കോളേജിൽ വെച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ റെഡ് റിബ്ബൺ ക്യാമ്പയിൻ ഇതോടാനുബന്ധിച്ച് സംഘടിച്ചു. എയ്ഡ്സിനെപ്പറ്റിയും അതുണ്ടാക്കുന്ന ശാരീരിക പ്രയാസങ്ങളെപ്പറ്റിയും വിദ്യാർത്ഥികളിലും, നാട്ടുകാരിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്യാമ്പയിനിന്റെ ലക്ഷ്യം. കോളേജ് ക്യാമ്പസ്, വേങ്ങര ബസ്സ്സ്റ്റാൻഡ് എന്നിവിടങ്ങളിലായി എയ്ഡ്സ് പ്രതിരോധ പ്രവർത്തന റാലിയും, ഫ്ലാഷ് […]
മലബാർ കോളേജ് ഐ.ഇ.ഡി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Views: 250 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെൻ്റർ (IEDC) ന്റെ ഉദ്ഘാടനം പ്രശസ്ത സംരംഭകനും പാലക്കാട് ലീഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് ജോർജ് നിർവഹിചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഐ.ഇ.ഡി.സി നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് ആദരിച്ചു. കോളേജ് മാനേജർ സി.ടി മുനീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളിൽ നവീകരണവും സംരംഭകത്വ […]