വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘ബഷീറിലെ സൂഫി’ എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രഭാഷണത്തിൽ താനൂർ ഗവൺമെന്റ് കോളേജ് മലയാളവിഭാഗം തലവൻ ഡോ: പി അബ്‌ദുൾ ഗഫൂർ സംസാരിച്ചു. സൃഷ്ടിയും സൃഷ്ടാവും ഒന്നുതന്നെ എന്ന സൂഫിയുടെ പരമമായ ലക്‌ഷ്യം തന്റെ രചനകളിലും ജീവിതത്തിലും അന്വർത്ഥമാക്കിയ മഹാനായ എഴുത്തുകാരനാണ് ബഷീർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ എൻ എസ് എസ് കോഓർഡിനേറ്റർ അബ്ദുൽ ബാരി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അദ്ധ്യാപിക ജിഷ പി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ലൈല വി എന്നിവർ സംസാരിച്ചു.
