മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ മജീദ് മണ്ണിശ്ശേരി , ഫൗസിയ പാലേരി , വേണു മാസ്റ്റർ , അക്ബർ ഒതുക്കുങ്ങൽ , നാസർ കടമ്പോട്ട് , ടി .ഫസ്ലു മാസ്റ്റർ , കടമ്പോട്ട് ഫൈസൽ മാസ്റ്റർ , സി .അബ്ദുൽ ബാരി , അസ്കറലി .കെ .ടി , ഡോ .രമീഷ് , ബിഷാറ .എം , രേഷ്മ , ധന്യ ബാബു , സലാഹുദ്ധീൻ തെന്നല , തുടങ്ങിയവർ പ്രസംഗിച്ചു .
Related Articles
ജെ എൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി മലബാർ ക്യാമ്പസ്
Views: 270 Reporter: Akhil M, II BA Multimedia വേങ്ങര : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ എബിവിപി ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഒത്തുചേർന്നു. ജെ എൻ യു വിദ്യാർത്ഥികൾക്ക് വേണ്ടി ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയാണ് മലബാർ ക്യാമ്പസ് ഐക്യദാർഢ്യ സന്ദേശം നൽകിയത്. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിഷേധ കൂട്ടായ്മ പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉൽഘാടനം ചെയ്തു. രാജ്യത്തെ […]
ഏകദിന ശിൽപശാല നടത്തി സൈക്കോളജി വകുപ്പ്
Views: 182 അർഷിദ കെ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിസംബർ 12 ന് സൈക്കോളജി വകുപ്പിന് കീഴിൽ ഏകദിന ശിൽപശാല സംഘടുപ്പിച്ചു. ഡോ.പ്രജീഷ് പാലൻതറ മൈൻഡ്ഫുൾനെസ്സ് എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി ഇന്റർ കോളേജിയേറ്റ് പ്രസന്റേഷൻ മത്സരം നടത്തി. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സൈക്കോളജി വകുപ്പ് മേധാവി ആര്യ, അധ്യാപകരായ നിഖിദ ഗോപി, ഷംന എന്നിവർ സംസാരിച്ചു.
പുതുവർഷത്തിൽ പ്രതീക്ഷ ഭവന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി മലബാർ കോളേജ്
Views: 236 തവനൂർ: ബുദ്ധിമാന്ദ്യമുള്ളവരുടെ പുനരധിവാസ കേന്ദ്രത്തിനു പുതുവർഷ സമ്മാനമായി ഇൻവെർട്ടർ സമർപ്പിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്. ഇടക്കിടെയുള്ള പവർ കട്ട് മൂലം പ്രതീക്ഷ ഭവനിലെ അന്തേവാസികൾ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്ക് പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഡിപ്പാർട്മെൻറ് വ്യത്യസ്തമായ സമ്മാനവുമായി പ്രതീക്ഷ ഭവനിലെ അന്തേവാസികളുടെ കൂടെ പുതുവർഷം ആഘോഷിക്കാനെത്തിയത്.. ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി പ്രതീക്ഷ ഭവൻ […]