വേങ്ങര: കൊറോണ സ്വയം പ്രതിരോധത്തിന് വേണ്ടി പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിലേക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപകരണങ്ങൾ നൽകി സഹായിച്ചു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയിൽ നിന്നും ശ്രീ:അയമുതു മാസ്റ്റർ , എ.എ. അബ്ദുറഹ്മാൻ സാഹിബ്, വി എസ് മുഹമ്മദ് അലി എന്നിവർ ഉപകരണങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ അധ്യാപകരായ സി അബ്ദുൽ ബാരി,ഫൈസൽ ടി. അബ്ദുറഹ്മാൻ കറുത്തേടത്ത് ,ശ്രീമതി ഫാത്തിമ ഖൈറു എന്നിവർ സന്നിഹിതരായി.
