വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുത്ത എൻഎസ്എസ് വളണ്ടിയേഴ്സിനായി ള ഓറിയന്റഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. “ലൈറ്റ് ഇന്‍” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഫൈസൽ.ടി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അദ്ധ്യക്ഷത വഹിച്ച പരിപാടി ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോളേജ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർമാരായ ഫിറോസ് കെ സി, അബ്ദുൽ ബാരി, അധ്യാപകരായ സാബു കെ റെസ്‌തം, ഡോ. റെമിഷ് എൻ, ഷഫീക് കെ. പി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. പ്രശസ്ത സോഫ്റ്റ് സ്കിൽ ട്രൈനെർ ശ്രീ. യാക്കൂബ് പൈലിപ്പുറം വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകി. എൻ എൻ എസ് സെക്രട്ടറി ജസീബ് കെ എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
