പഠനത്തോടൊപ്പം സാമൂഹിക ബോധവും ഉത്തരവാദിത്വങ്ങളും വളർത്തിയും നിർവ്വഹിച്ചും ഉയർന്നു വരുന്ന വിദ്യാർത്ഥികളാണ് മലബാർ ക്യാമ്പസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നത്. ക്ലാസ്റൂമിനകത്ത് പുസ്തകങ്ങളുമായി മാത്രം സല്ലപിക്കുന്നതാണ് വിദ്യാർഥിത്വം എന്ന പതിവ് പല്ലവി തിരുത്തി എഴുതി ഭൂമിയിൽ ജീവന്റെ നല്ല നാളെകൾ സൃഷ്ടിച്ചെടുക്കുന്നതിനായി മലബാർ കോളേജിലെ മൾട്ടീമീഡിയ വിദ്യാർത്ഥികൾ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
പുതുമഴ പെയ്തിറങ്ങിയ ഊരകം മലയുടെ താഴവരയിൽ പച്ചപ്പിന്റെ പുതിയ മുകുളങ്ങൾ ഈ മണ്ണിനോട് ചേർത്ത് വെച്ച് നമുക്ക് തുടങ്ങാം.
മലബാർ ക്യാമ്പസിന്റെ ചുറ്റുമുള്ള മുപ്പതോളം വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന അരികത്തൊരു മരം പദ്ധതിയിലൂടെ നമുക്ക് പ്രകൃതിയുടെ കാവൽക്കാരാകാം.
പ്രകൃതി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനിൽപിന് അനിവാര്യമാണ് എന്ന സന്ദേശമാണ് അരികത്തൊരു മരം എന്ന പദ്ധതിയിലൂടെ സമൂഹത്തിന് നൽകുന്നത്.
എല്ലാവരുടെയും സജീവ പങ്കാളിത്തത്തിലൂടെ പരിപാടിയുടെ വിജയം ഉറപ്പുവരുത്തുക.