News

അന്തരാഷ്ട്ര യൂത്ത് ദിനം ആഘോഷിച്ചു

നാഫിഅ തെങ്ങിലാൻ (3rd sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി ആർമി വിഭാഗവും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി അന്താരാഷ്ട്ര യൂത്ത് ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

അഡ്വ. സി.കെ. സിദ്ധീഖ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗം, റാഗിംഗ് പ്രവണത എന്നിവയും അവയുടെ നിയമ വശങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.

പുതിയ വിദ്യാർത്ഥികൾക്കായി എൻ.സി.സി ജീവിതത്തിലെ രീതികൾ പരിചയപ്പെടുത്തി. സീനിയർ അണ്ടർ ഓഫീസർ സാന്ദ്ര, അണ്ടർ ഓഫീസർ ഷിഹാദ് എന്നിവർ ചേർന്ന് എൻ.സി.സി ആർമി വിഭാഗം നൽകുന്ന പ്രവർത്തനങ്ങൾ, അവസരങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പവർപോയിന്റ് അവതരണവും നടത്തി. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഡോ. സാബു കെ. രസ്തം, സി.പി.എൽ ഷുഹൈബ്, ശിവദാസൻ, പി സാന്ദ്ര , ഷിഹാദ്, കമ്പനി ക്വാർട്ടർ മാസ്റ്റർ സർജന്റ് നിദ എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *