News

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 7.0 ൽ മലബാറിന് അഭിമാന നേട്ടം; പതിനൊന്ന് ടീമുകൾ വിജയിച്ച് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം

റിദ എം പി BA Multimedia (third semester)

വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിന് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 7.0-ൽ പ്രൗഢിമയമായ വിജയം.
കോളജ് തല പ്രാഥമിക റൗണ്ടിൽ നിന്നുള്ള പതിനൊന്ന് ടീമുകൾ വിജയികളായി തെരഞ്ഞടുക്കപ്പെട്ടത് മലബാറിന് വലിയ നേട്ടമായി.

ഇതോടെ മലപ്പുറം ജില്ലാ തലത്തിൽ കോളേജുകൾ അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിന് മൂന്നാം സ്ഥാനം ലഭിച്ചു. കോളജിന്റെ ആശയശക്തിക്കും വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾക്കും വലിയ അംഗീകരമാണ് ഇതോടെ മലബാറിനെ തേടിയെത്തിയത്.

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും ക്രമീകരണത്തിൽ നിർണായക പങ്കുവഹിച്ച ഐഇഡിസി ടീമിലെ നഷീദ, ഹസ്ന, തൈസീർ വികെ, ഫഹീം സിപി എന്നിവർക്ക് കോളേജ് പ്രത്യേക നന്ദി അറിയിച്ചു. വിദ്യാർത്ഥികളുടെ ആത്മാർത്ഥ സേവനവും സ്ഥിരതയും കോളജിന്റെ ഈ മുന്നേറ്റത്തിന് ഉറച്ച പിന്തുണയായി.

ഐഇഡിസി ടീമിന്റെയും വിദ്യാർത്ഥികളുടെയും തിളക്കമേറിയ പ്രകടനം കോളജിന്റെ വലിയൊരു കാൽവയ്പ്പാണ്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *