ഫാത്തിമ റിഫ പി.പി (2nd Semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജനുവരി ഏഴിന് രാവിലെ 10.30 ന് സെമിനാർ ഹാളിൽ വെച്ച് കോളേജ് ആർട്സ് ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് (ധ്വനി) ലോഞ്ച് ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ലിയാഹുദ്ദീൻ വാഫി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
2024-25 ആർട്സ് ഫെസ്റ്റിവലിന്റെ റിസൾട്ടുകൾ ഉടനടി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓൺലൈൻ സ്കോർബോർഡിലൂടെ മത്സരഫലങ്ങൾ അറിയാവുന്നതാണ്. ബിസിഎ ഡിപ്പാർട്ട്മെൻ്റിലെ ഫഹ്മിൻ ഫയാസ് എ.കെ, മുഹമ്മദ് ആഷിക്ക്, ശബാസ് റഹ്‌മാൻ പി എന്നിവരാണ് ആർട്സ് ഫെസ്റ്റിവൽ വെബ്സൈറ്റ് നിർമ്മിച്ചത്. ബിസിഎ വകുപ്പ് മേധാവി അസ്‌കർ അലി കെ.ട്ടി, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ മുഹമ്മദ് യാസീൻ, അധ്യാപകരായ നൗഫൽ പി.ടി (കോളേജ് യൂണിയൻ ഫൈൻ ആർട്സ് അഡ്വൈസർ), അബ്ദുൽബാരി സി (യൂണിയൻ അഡ്വൈസർ), ഫസലു റഹ്മാൻ, ഫിറോസ് കെ.സി എന്നിവർ പങ്കെടുത്തു.