വേങ്ങര: വിവര സാങ്കേതിക വിദ്യയിൽ ലോകം വിപ്ലവാത്മകമായ നേട്ടങ്ങൾ കൈവരിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ ഇൻറർനെറ്റ് ഉപയോഗവും ഉപകരണങ്ങളും എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ദേശീയ വെബിനാർ സംഘടിപ്പിച്ചു. കർണാടകയിലെ ഹരിഹര സി എസ് ഗവണ്മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ പ്രൊഫ. ഗുരു രാജ് ജെ പി വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി ഉദ്‌ഘാടനം ചെയ്തു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ അസ്ക്കറലി കെടി, ജാഫർ സി, ഷമീം അക്തർ, ആഷിഖ് വിഎം എന്നിവർ സംസാരിച്ചു.
