News

NAAC related Quality Enhancement Strategies and Framework for Preparation of SSR എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു.

വേങ്ങര: കൊവിഡാനന്തര കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് NAAC അംഗീകാരം നേടുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് IQAC ദേശീയ വെബ്ബിനാർ സംഘടിപ്പിച്ചു.
വിദ്യാഭ്യാസ ചിന്തകനും NAAC പിയർ ടീം അംഗമായും UGC കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഡോ.
എൻ എസ് ധർമാധികാരി വിഷയാവതരണം നടത്തി. NAAC അംഗീകാരത്തിനായുള്ള Self Study Report (SSR) തയ്യാറാക്കുന്നതിനെക്കുറിച്ച്‌ വിശദമായി വെബ്ബിനാർ ചർച്ചചെയ്തു. NAAC അംഗീകാരത്തിന് ശ്രമിക്കുന്ന വിവിധ കോളേജുകളിൽനിന്നുള്ള പ്രിൻസിപ്പാൾമാർ, IQAC കോർഡിനേറ്റർമാർ,അധ്യാപകർ എന്നിവർ വെബ്ബിനാറിൽ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ പരിപാടി ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി സ്വാഗതം ആശംസിച്ച ചടങ്ങിന് IQAC കോർഡിനേറ്റർ രേഷ്മ എം നന്ദി പ്രകാശിപ്പിച്ചു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *