വേങ്ങര: മലപ്പുറം ജില്ല ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതിയുടെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലും എൻ എസ് എസ് യൂണിറ്റും സംയുക്തമായി “സ്ത്രീ സൗഹൃദ ക്ലാസ്” സംഘടിപ്പിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ അതിനുള്ള പരിഹാരങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യം. മലപ്പുറം ജില്ലാ ഹോമിയോപ്പതി ഹോസ്പിറ്റലിലെ ഡോ. റിയ, ക്ലിനിക്കൽ സൈക്കോലോജിസ്ററ് കൊച്ചുത്രേസ്യ എന്നിവർ നേതൃത്വം നൽകി. വുമൺ ഡെവലപ്മെന്റ് സെൽ കോർഡിനേറ്റർ വി ധന്യ ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി അബ്ദുൽ ബാരി എന്നിവർ സംബന്ധിച്ചു.
