News

ഗാർഹിക പീഡനത്തിനെതിരെ വേങ്ങര ബസ് സ്റ്റാൻഡിൽ ബോധവത്കരണ ക്യാമ്പയിൻ

നിഹാല. ഒ (3rd Sem, BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ വനിതാ വികസന സെല്ലിന്റെ (ഡബ്ല്യൂ ടി സി) ആഭിമുഖ്യത്തിൽ ഗാർഹിക പീഡനത്തിനെതിരെ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. “അവളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടൂ, ശരീരത്തിന് നേരെ അല്ല” എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 20- ന് വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ചാണ് ക്യാമ്പയിൻ നടന്നത്.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള സന്ദേശം ഉൾക്കൊള്ളിച്ച മൈമിങ് അവതരണം നടത്തി. കൂടാതെ, ഗാർഹിക പീഡനം എന്താണ്, അതിനെതിരെ നിയമപരിരക്ഷകൾ എന്തൊക്കെയാണ്, സഹായം എങ്ങനെ തേടാം തുടങ്ങിയ വിഷയങ്ങളിൽ വനിതാ വികസന സെൽ പൊതുജനങ്ങളെ ബോധവത്കരിച്ചു.

വനിതാ വികസന സെൽ കോർഡിനേറ്റർമാരായ മറ്റു അംഗങ്ങൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

സ്ത്രീകളുടെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സംഘാടകരായ ഫാത്തിമ ഹസ്ന, ജിഷ പി, അഫ്ന, നാജിയ എന്നിവർ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *