ആയിഷ നിദ. പി (2nd semester BA Multimedia)
വേങ്ങര: മെൻസ്ട്രുവൽ ഹൈജീനും പാഡ് ഡിസ്പോസൽ മാനേജുമെന്റും സംബന്ധിച്ച് വിദ്യാർത്ഥിനികൾക്കായി അവബോധ സെഷൻ സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ഹ്യൂമൻ ഫിസിയോളജി അസിസ്റ്റന്റ് പ്രൊഫസർ രഹില കെ ക്ലാസിന് നേതൃത്വം നൽകി.
മെൻസ്ട്രുവേഷൻ സമയത്ത് ശുചിത്വം പാലിക്കാനുള്ള മാർഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നീ വിഷയങ്ങൾ ക്ലാസിൽ ചർച്ചയായി.
കോളേജിലെ സെമിനാർ ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
WDC യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.