Nihala.O (BA MULTIMEDIA – SECOND SEMESTER)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് കോളേജിൽ വെച്ച് നടന്നു. സ്ത്രീകളുടെ നേതൃത്വവും അവകാശങ്ങളും മുന്നോട്ട് വയ്ക്കുന്നതിനുള്ള ഒരു പുതിയ വേദി ഒരുക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. പരിപാടിയുടെ മുഖ്യ അതിഥിയായി തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയിലെ പ്രൊ.ടി.വി സുനീത പങ്കെടുത്തു.
സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയും എന്നും, അതിനുള്ള സാധ്യതകളും നിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് നൽകി.
ഉച്ചക്ക് 12:30 വരെ നീണ്ടുനിന്ന ചടങ്ങിൽ അറുപത്തഞ്ചോളം വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പൽ ഡോ.സി.സൈദലവി, ഷമീം അക്തർ (കോളേജ് സ്റ്റാഫ് ക്ലബ് സെക്രട്ടറി), ജിഷ, (മലയാളം വിഭാഗം അധ്യാപിക), മുഹമ്മദ് യാസർ (യൂണിയൻ ചെയർമാൻ), ഡബ്ലൂ, ഡി, സി കോർഡിനേറ്റർ ഹസ്ന (സൈക്കോളജി വിഭാഗം), ശരണ്യ (അസിസ്റ്റന്റ് കോർഡിനേറ്റർ) എന്നിവരും പങ്കെടുത്തു.