റിദ എം പി BA MULTIMEDIA (Third Semester)
വേങ്ങര: കേരളത്തിലെ മികച്ച കോളേജുകളിലൊന്നായി മാറിയിരിക്കുകയാണ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര. ഇനി മുതൽ യുജിസി സെക്ഷൻ 12(ബി) അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടികയിലേയ്ക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലബാർ. ഇതോടെ കോളേജിന് ഗവേഷണ പദ്ധതികളും കേന്ദ്ര ധനസഹായങ്ങളും ഉൾപ്പെടെ നിരവധി സ്കീമുകളിൽ പങ്കെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അംഗീകൃത യോഗ്യത ലഭിച്ചു.
മലബാർ എയ്ഡഡ് കോളേജ് നിലവിൽ കാലിക്കറ്റ് സർവകലാശാലയോട് സ്ഥിരം ബന്ധമുള്ളതും നേരത്തെ തന്നെ യുജിസി 2(എഫ്) പട്ടികയിൽ ഉൾപ്പെട്ടതുമായ സ്ഥാപനമാണ്.
2013-ൽ നിലവിൽ വന്ന കോളേജ്, 2022-ൽ ആദ്യമായുള്ള നാക് മൂല്യനിർണ്ണയത്തിൽ തന്നെ 3.27 ഗൈഡ് പോയിന്റ് നേടി എ പ്ലസ്
അംഗീകാരം നേടിയത് വലിയ അഭിമാനമായിരുന്നു. ഈ അംഗീകാരത്തോടെ കോളേജിന്റെ വിവിധ ഗവേഷണ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും ധനസഹായം ലഭിക്കാനുള്ള പൂർണ്ണ യോഗ്യത നേടിയിരിക്കുന്നു.




