റിദ എം.പി (2nd semester BA multimedia)
വേങ്ങര: വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്താനും അവരുടെ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി “ഫ്യൂവൽ യുവർ പാഷൻ” എന്ന പേരിൽ പ്രത്യേക ട്രെയിനിങ് പ്രോഗ്രാം ജനുവരി 28 ന് രാവിലെ 9.30 ന് കുന്നുംപുറം അൽ ജസീറ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തുറന്നുകാട്ടാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദനം നൽകാനുമായാണ് രൂപകൽപന ചെയ്തത്. പരിശീലനത്തിന് നേതൃത്വം നൽകുന്നത് ലോക പ്രശസ്ത ട്രെയിനറായ മധു ഭാസ്കർ ആണ്. കോളേജിലെ എല്ലാ വകുപ്പുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ സജീവമായി പരിപാടിയിൽ പങ്കാളികളാകും. വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും ആത്മവിശ്വാസം വളർത്താനും പ്രചോദനം നൽകുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സൈതലവി പറഞ്ഞു.