വേങ്ങര: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ടൂറിസം ക്ലബും കോമേഴ്‌സ് വിഭാഗവും എൻ എസ് എസ് ക്ലബും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. നിലമ്പൂർ അമൽ കോളേജിലെ ടൂറിസം ആൻഡ് ഹോട്ടൽമാനേജ്‍മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനുജിത് എസ് വിഷയാവതരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം ക്ലബ്ബ് കോഡിനേറ്റർ സാബു കെ റെസ്‌തം കോമേഴ്‌സ് ഡിപ്പാർട്ടമെന്റ് ഹെഡ് നവാൽ മുഹമ്മദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി എന്നിവർ സംസാരിച്ചു.
