ഫാത്തിമ റഷ വിപി (2nd semester BA multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വനിതകൾക്കായി ഒരു പുതിയ സംരംഭം ‘തിങ്കർ ഹാക്ക്’ എന്ന കേരളത്തിലെ വലിയ വനിതാ ഹാക്കത്തോൺ ക്യാമ്പ് ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി.സൈദലവി അധ്യക്ഷത വഹിച്ചു. നോടൽ ഉദ്യോഗസ്ഥ പി കെ നവാൽ മുഹമ്മദ്, അസിസ്റ്റന്റ് നോടൽ ഉദ്യോഗസ്ഥ ഡോ. ഷബീബ എന്നിവരുടെ നേതൃത്വത്തിൽ കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് ഐ ഈ ഡി സിക്ക് കീയിലുള്ള തിങ്കർ ഹാക്ക് എന്ന പരിപാടി നടന്നത്. ഫെബ്രുവരി ഒന്ന് ഉച്ചക്ക് ശേഷം 3 മണിയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.
കോളേജ് മാനേജർ സി.ടി മുനീർ ഉദ്ഘാടനം നിർവഹിച്ച് ക്യാമ്പിന് തുടക്കം കുറിച്ചു. പി.ടി.എ ഭാരവാഹി അലി മേലേതിൽ ആശംസകൾ നേർന്നു. വനിതകളിലൂടെ വെബ്സൈറ്റുകളും ആപ്പുകളും നിർമിക്കുന്നതാണ് ഹാക്കത്തോൺ എന്ന ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി രണ്ട് രാവിലെ 10 മണിയോടെ യോടെ ക്യാമ്പ് അവസാനിച്ചു.