നിഷാന. ഇമലപ്പുറം: കാലിക്കറ്റ് സർവകലാശാല 2022-2023 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനം ഏകജാലക ആദ്യ അലോട്മെന്റ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗിക വെബ് സൈറ്റ് ആയ www.admission.uoc.ac.in. ൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്മെന്റ് കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ മാന്റെറ്ററി ഫീസ് അടച്ച് കോളേജിൽ സ്ഥിരം അഡ്മിഷൻ ഉറപ്പ് വരുത്തണം. അലോട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥികളുടെ നിലവിലുള്ള അലോട്മെന്റ് നഷ്ട്ടമാവുകയും പിന്നീട് വരുന്ന അലോട്മെന്റിൽ നിന്ന് പുറത്താവുന്നതുമാണ്. […]