വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് സൈക്കോളജി വിഭാഗം സെപ്റ്റംബർ 10 ന് ആത്മഹത്യാ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു.
പ്രൊ.ഡോ. സി സൈതലവി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. ഫൗസിയ
ആത്മഹത്യയുടെ ഗൗരവവും അതിന്റെ കാഠിന്യവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. കൂടാതെ വിദ്യാർത്ഥികളിൽ ആത്മഹത്യാ അവബോധത്തിനായ് എക്സിബിഷനും സംഘടുപ്പിച്ചു.
പരിപാടിയുടെ ഭാഗമായി സൈക്കോളജി വിദ്യാർത്ഥികൾ മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തു.




