News

പച്ചപ്പിന്റെ നിഴലിൽ സ്വപ്നങ്ങൾ വിരിയുന്നിടം; മലബാർ കോളേജിലെ വിദ്യാർത്ഥി സർക്കിൾ

മുഹമ്മദ്‌ സിയാസ് എം (1st Sem BA  Multimedia)

വേങ്ങര: പഠനത്തിന്റെ തിരക്കിലും പരീക്ഷകളുടെ സമ്മർദ്ദത്തിനുമിടയിൽ, മനസ്സിന് ഒരു ആശ്വാസം നേടാൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടൊരു ഇടമുണ്ട്. മലബാർ കോളേജിന്റെ വെസ്റ്റ് ബ്ലോക്കിനും മെയിൻ ബ്ലോക്കിനും ഇടയിലുള്ള ഇരിപ്പിടം. “സർക്കിൾ”എന്ന് വിദ്യാർത്ഥികൾ സ്നേഹത്തോടെ വിളിക്കുന്നു.

മധ്യത്തിൽ പച്ചപ്പാർന്ന ഇന്ത്യൻ ബദാം മരത്തിന്റെ തണലിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളിൽ ബദാമിനൊപ്പം സൗഹാർദങ്ങളും പൂക്കുന്നു. സംസാരത്തിന്റെ ആഴം അറിയാതെ നീണ്ടുപോകുമ്പോൾ മറ്റൊരു ഭാഗത്ത് പാട്ടുകളും, ഡിബേറ്റുകളും അങ്ങനെ അങ്ങനെ ഒരു കലയുടെ ലോകവും പിറക്കുന്നു. അങ്ങനെയൊരു ആത്മസാന്ത്വനമുള്ള അന്തരീക്ഷമാണ് ഇവിടം. ക്ലാസുകൾക്കിടയിലും, ഉച്ചവിശ്രമസമയത്തും, വൈകുന്നേരങ്ങളിലും വിദ്യാർത്ഥികളുടെ ചിരിയും, സൗഹൃദവും പടിഞ്ഞാറു നിന്നും ആഞ്ഞു വീശുന്ന കാറ്റിനൊപ്പം ക്യാമ്പസ്സിലാകമാനം ആ സൗഹൃദത്തിന്റെ പരിമളം പടരുന്നു.

ഓരോ ദിവസവും വിദ്യാർത്ഥികൾ ഇവിടെ ഇരുന്ന് പഠനത്തിനപ്പുറമുള്ള ലോകോത്തര കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. അത് വിദ്യാർത്ഥികൾക്കൊരു ഊർജ്ജം തന്നെയാണ്.

സന്ധ്യാസമയത്ത് കാറ്റിന്റെ മൃദുസ്പർശനത്തോടൊപ്പം പച്ചപ്പിന്റെ ശബ്ദം കലർന്ന ഈ പ്രദേശം, ഒട്ടനവധി സൗഹ്യദങ്ങളും ഓർമ്മകളും പകരുന്നു.

കോളേജിന്റെ ഭൗതികസൗന്ദര്യത്തിൽ ഈ തുറസ്സായ ഇടം ഒരുപാട് നിറം ചേർക്കുന്നു. മലബാർ കോളേജിന്റെ സമഗ്ര വിദ്യാർത്ഥിജീവിതത്തിന് ഈ സർക്കിൾ ഒരു പ്രതീകമായി മാറിയിരിക്കുന്നു. ചിരിയും ചിന്തയും ചേർന്നൊരു പച്ചപ്പിന്റെ ഇരിപ്പിടം.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *