വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ് വാർഷിക ജനറൽ ബോഡി
യോഗത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഭരണ സമിതിയുടെ സെക്രട്ടറിയായി കോളേജിലെ കായികാദ്ധ്യാപകൻ ടി മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു.
നിലവിലെ സ്റ്റാഫ് സെക്രട്ടറി രേഷ്മ എം സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് ക്ലബ്ബിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് ആവയിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ക്ലബ്ബുകളുടെയും അക്കാദമിക് സമിതിയേലിലേക്കുള്ള ഭരണ നേതൃത്വത്തെയും തിരഞ്ഞെടുത്തു. ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫെയർ ആയി മാനേജ്‌മന്റ് വിഭാഗത്തിലെ കെ കെ നൗഷാദിനെ നിയമിച്ചു.
യൂണിവേഴ്സിറ്റി പരീക്ഷകളുടെ ചുമതല കോമേഴ്‌സ് വിഭാഗത്തിലെ സാബു കെ റസ്തമിനാണ്.
Noushad KK
(Student Welfare Dean)Sabu K Rastham
(Additional Chief, University Examination)
കുസാറ്റ് സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ധന്യ ബാബു, ഇന്റർകോളേജിയേറ്റ് ഷട്ടിൽ ബാറ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്റ്റാഫ് ടീം അംഗങ്ങളായ മുഹമ്മദ് അലി, ഷമീം അക്തർ, ഷഫീക് കെ പി, മൻസൂർ എ കെ, ഷബീർ, പർവേസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. റാഷിദ് ആവയിൽ നന്ദി പറഞ്ഞു.
