വേങ്ങര: ആധുനികതയുടെ വശ്യതയിൽ മയങ്ങി നൈമിഷികമായ ജീവിതത്തെ പാഴാക്കിക്കളയരുതെന്ന് അഡ്വക്കറ്റ് കെഎൻഎ ഖാദർ എംഎൽഎ. ക്യാമ്പസുകളിലെ പുതുതലമുറ ജീവിതത്തിന്റെ പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരിയായി കൂടുതൽ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന് വിദ്യാർത്ഥികളെ ഉണർത്തി. ജാതിമത സമ്മിശ്രമായ വിദ്യാർത്ഥി സമൂഹത്തെ വിവിധ മത ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ സഹിതം അർത്ഥവത്തായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി. മലബാർ കോളേജ് ഓഫ് സ്റ്റഡീസ്, വേങ്ങരയുടെ കലോത്സവം സിത്താർ 2K19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. യു സൈദലവി, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി സരോജിനി, സൈദ് പുല്ലാണി, മൻസൂർ കോയ തങ്ങൾ, സിടി മുനീർ, ആവയിൽ ഉമ്മർ ഹാജി, പിടിഎ വൈസ് പ്രസിഡന്റ അബ്ദുൽ മജീദ് എംകെ, ടി ഫൈസൽ, കെസി ഫിറോസ്, അർഷാദ് ചേറൂർ എന്നിവർ പ്രസംഗിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ തെന്നല അധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി ജഹിർഷാൻ സ്വാഗതം പറഞ്ഞു.
Related Articles
മലബാർ കോളേജ് അലുമിനി അസോസിയേഷൻ: മാജിദ് ആവയിൽ പ്രസിഡന്റ്, അഫ്സൽ പുള്ളാട്ട് സെക്രട്ടറി
Views: 426 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ എക്സികുട്ടീവ് യോഗം കോളേജിൽ വച്ച് നടന്നു. യോഗത്തിൽ മാജിദ് ആവയിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റായും അഫ്സൽ പുള്ളാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജൗഹർ അമീൻ (വൈസ് പ്രസിഡന്റ്), ആതിര കിളിവായിൽ (ജോ: സെക്രട്ടറി), സുൽത്താൻ അലി കുന്നുമ്മൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സലാഹുദ്ധീൻ, നവാസ്, ഹിശാം, അർഷാദ്, രഞ്ജു പി, വാസില പിപി, ജുനൈദ് എ കെ പി , സലീം […]
അറുനൂറിൽപരം വിഭവങ്ങളുമായി മലബാർ ഫുഡ് ഫെസ്റ്റ്
Views: 346 Reporter SUHAILUDHEEN, I BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി നടത്തിയ അറോറ 2K19 മലബാർ എക്സ്പോയുടെ ഭാഗമായി വിവിധ ഡിപ്പാർട്മെന്റുകൾക്കിടയിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ഓരോ ഡിപ്പാർട്മെന്റിനും നിർണയിച്ച സ്ഥലത്ത് കാണികളെ അമ്പരിപ്പിക്കുന്ന തരത്തിൽ വർണ്ണ വിസ്മയം തീർത്താണ് വിദ്യാർഥികൾ ഭക്ഷണ സജ്ജീകരണം നടത്തിയത്. കൂടാതെ പാശ്ചാത്യ ഭക്ഷ്യ […]
ലോക മാനസികാരോഗ്യ ദിനത്തെ അന്വർഥമാക്കി ‘പിഎൻസ’
Views: 217 Reporter: Beevi swabeera, II BA Multimedia വേങ്ങര: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാർട്മെന്റ് സെമിനാർ- പിഎൻസ സംഘടിപ്പിച്ചു. കോഴിക്കോട് ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം തലവനായ ടി പി ജവാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷന്റെ (IASP) ഈ വർഷത്തെ മുദ്രാവാക്യമായ “വർക്കിംഗ് ടുഗെതർ ടു പ്രിവെൻറ് സൂയിസൈഡ് ” ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. യു […]