നൗഹ അയിഷ കെ വി (3rd sem BA Multimedia)
വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ഇ.ഡി.സി (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്റർ) ന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംരംഭമായ സിപ്പ് ആൻഡ് സിങ്ക് ഔദ്യോഗികമായി ഉദ്യം (എം.എസ്.എം.ഇ) രജിസ്ട്രേഷൻ നേടി. ഇന്ത്യൻ സർക്കാരിന്റെ അംഗീകാരം ലഭിച്ച ഒരു പ്രധാന നേട്ടമാണിത്.
ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സെയ്ദലവി വിദ്യാർത്ഥികൾക്ക് കൈമാറി. വിദ്യാർത്ഥികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു മുന്നേറ്റമാണ് ഈ അംഗീകാരം.
മലബാർ കോളജിൽ നിന്നും ഇത്തരം അംഗീകാരം നേടുന്ന ഐ.ഇ.ഡി.സിയുടെ
ആദ്യ സംരംഭം ആണ് സിപ്പ് ആൻഡ് സിങ്ക്.
സിപ്പ് ആൻഡ് സിങ്ക് എന്ന പേരിന്റെ അർത്ഥമാക്കുന്നത് “സിപ്പ്” (ഒരു കുടി പാനീയാനുഭവം) “സിങ്ക്” ഒരുമിച്ചുചേരൽ) എന്നാണ്. ആളുകൾ ഒരുമിച്ചു കൂടി സംസാരിക്കുകയും, സൃഷ്ടിക്കുകയും, സഹകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നിർമ്മിക്കലാണ് ഈ സംരംഭകത്വത്തിന്റെ ലക്ഷ്യം.




