Anshida sherin (1st sem BAMultimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റേഡിസിലെ ഐഇഡിസിയും വെൽ എംസിഎഎസും തമ്മിൽ സംഘടിപ്പിച്ച ആദ്യ സ്റ്റാർട്ടപ്പായ ‘സിപ് ൻ സിൻക് ‘ സെപ്റ്റംബർ 19 ന് ആരംഭം കുറിച്ചു. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള വർക്ക് ഷോപ്പുകൾ ആണ് ഇതിലൂടെ നൽകുന്നത്.
കോൺടെന്റ് ക്രീയേറ്റർ ഫിദ ഷെറിൻ ‘സിപ് ൻ സിൻക് ‘ ലോഞ്ച് ചെയ്തു.
നോഡൽ ഓഫീസറായ നവാൽ മുഹമ്മദ് പി. കെ സ്വാഗത പ്രസംഗം നിർവ്വഹിച്ചു. കോളേജ്
പ്രിൻസിപ്പൽ പ്രൊ.ഡോ. സി സൈദലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി മുനീർ മുഖ്യ പ്രഭാഷണം നടത്തി. വെബ്സൈറ്റ് ലോഞ്ച് മാനേജർ സി.ടി മുനീർ നിർവ്വഹിച്ചു. സംരംഭ മനോഭാവം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് മുഖ്യാഥിതി ഫിദ ഷെറിൻ ഉദ്ഘാടന പ്രസംഗത്തിലൂടെ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. അലി മേലേതിൽ (പിടിഎ ), ബിഷാറ എം (ഇംഗ്ലീഷ് മേധാവി ), ഡോ. ഷബീബ പി (ഐഇഡിസി ), ആഷിഖ് വി. എം (ഐഇഡിസി ), നയീം പി (ഐഇഡിസി ) എന്നിവർ ആശംസ നേർന്നു. ഫാത്തിമ ശിഫ (സിപ് ൻ സിൻക് നിർമാതാവ്) നന്ദി പ്രസംഗം നടത്തി




