Reporter: Dheena fasmi, II BA Multimedia
വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്സ്റ്റഡീസിലെ മൾട്ടീമീഡിയ അസോസിയേഷന്റെ ഔദ്യോഗിക ഉൽഘാടനം റൂയ 2020 വർണാഭമായ ചടങ്ങുകളോടെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കാഴ്ച്ച എന്നർത്ഥം വരുന്ന റുയക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രശസ്ഥ ആർട്ട് ഡയറക്ടറായ അനീസ് നാടോടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് നമീർ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഫർഹാന സയ്യിദ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ :യു സൈദലവി,കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി, അദ്ധ്യാപകരായ നൗഫൽ പി ടി, നിതിൻ എം, ഫിറോസ് കെ സി, വാസില പി, യൂണിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവരുടേതായ കഴിവുകൾ കണ്ടെത്തി അത് വികസിപ്പിച്ചെടുക്കുകയും അതിലൂടെ നമ്മുടെ കരിയർ നാം തന്നെ വളർത്തിയെടുത്തുക്കണമെന്നും അനീസ് നാടോടി അഭിപ്രായപ്പെട്ടു.ചടങ്ങിൽ സി-സോൺ വിജയിയായ ഡിപ്പാർട്ടമെന്റ് വിദ്യാർത്ഥി അരുൺ ടി പി ക്ക് ഉപഹാരം നൽകി. തുടർന്ന് നടന്ന RJ മത്സരത്തിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ നാജിയ മലബാറിലെ റേഡിയോ ജോക്കിയായി മാറി. കാണികൾക്ക് ആവേശം പകരാൻ മലബാറിലെ യുവ ഗായകന്മാരായ അരുൺ ഭാസി, ജാബിർ, റമീസ് എന്നിവരുടെ ഗാനലാപനങ്ങളും വേദിയിൽ അരങ്ങേറി.