മഞ്ചേരി: കെ എച് എ എം യൂണിറ്റി വിമൻസ് കോളേജിൽ നടന്ന നാലാമത് ഡോക്ടർ ഷൗക്കത്ത് അലി മെമ്മോറിയൽ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റാഫ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ ആതിഥേയരായ യൂണിറ്റി വിമൻസ് കോളേജിനെയും സെമിയിൽ കരുത്തരായ മമ്പാട് എം ഇ എസ് കോളജിനേയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഡബിൾസ് സിംഗിൾസ് എന്നീ വിഭാഗങ്ങളിൽ ടീം അംഗങ്ങളായ മുഹമ്മദ് അലി, ഷഫീക് കെ പി, കെ സി മൻസൂർ, പർവേസ്, ഷബീർ, ഷമീം എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂർണമെന്റിൽ ഉടനീളം നന്നായി കളിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – വേങ്ങരയുടെ സ്റ്റാഫ് ടീം ഫൈനലിൽ കരുത്തരായ അരീക്കോട് സുല്ലമുസ്സലാം കോളേജിനോടാണ് പരാജയപ്പെട്ടത്.

