ഫാത്തിമ ലിയ .വി (1st Sem 1 BA Multimedia)
വേങ്ങര: സാങ്കേതികവിദ്യാ രംഗത്ത് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച റോബോട്ടിക് സെൽ ഉദ്ഘാടനവും ഹാൻഡ്സ്-ഓൺ റോബോട്ടിക്സ് ശിൽപ്പഷാല “റോബോസ്പാർക്ക്-2025” വിജയകരമായി സമാപിച്ചു.
ഒക്ടോബർ 15 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നടന്ന ശിൽപ്പശാലയിൽ ഇലക്ട്രോണിക്സ്, ബിക്കോം സി.എ എന്നീ വിഭാഗങ്ങളിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
സെൽ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും
റോബോട്ടിക്സിലെ പഠന-ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള റോബോട്ടിക് സെൽ പ്രിൻസിപ്പാൾ പ്രൊ.ഡോ.സി.സൈതലവി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ശിൽപ്പശാലയ്ക്ക് ഇലക്ട്രോണിക്സ് വിഭാഗത്തിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ എം.പി ഷമീൽ, ഇ. യാസിൻ എന്നിവരാണ് നേതൃത്വം നൽകിയത്. നിലവിലെ വിദ്യാർത്ഥി സമൂഹത്തിന് പ്രചോദനമായി മാറിയ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഊർജ്ജം പകർന്നു.
“റോബോസ് പാർക്ക്-2025” ന്റെ പ്രധാന ആകർഷണം റോബോട്ടിക്സിലെ അടിസ്ഥാന ആശയങ്ങൾ പരിചയപ്പെടുത്തുന്ന ഹാൻഡ്സ്-ഓൺ പരിശീലനം ആയിരുന്നു.
ശിൽപ്പശാലയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ റോബോട്ടിക്സുമായി എങ്ങനെ സംയോജിപ്പിക്കാമെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ ജോലി അനുഭവങ്ങൾ പങ്കുവെച്ചത് പ്രൊഫഷണൽ ലോകത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മികച്ച ഉൾക്കാഴ്ചകൾ നൽകി.
പ്രോഗ്രാം കോർഡിനേറ്റർ
ഡോ.പി.ഷബീബ ശിൽപ്പാശാലക്ക് നേതൃത്വം നൽകി.




