News

ആർ.ജെ. ശിൽപശാല സംഘടിപ്പിച്ച് മൾട്ടിമീഡിയ വകുപ്പ്

FATHIMA RANA PM (1st semester BA MULTIMEDIA)

വേങ്ങര: മലബാർ കോളേജിലെ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻസ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രമുഖ റേഡിയോ ജോക്കിയും റെഡ് എഫ്.എമ്മിലെ ആർ.ജെ.യുമായ മനുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർ.ജെ ശിൽപശാല സംഘടുപ്പിച്ചു.

എങ്ങനെ ഒരു റേഡിയോ ജോക്കി ആകാം എന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി സെപ്റ്റംബർ 24 ന് കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് ശിൽപശാല സംഘടുപ്പിച്ചത്. റേഡിയോ പ്രക്ഷേപണത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ശബ്ദ നിയന്ത്രണം, അഭിമുഖങ്ങൾ നടത്തേണ്ട രീതി, ശ്രോതാക്കളുമായി സംവദിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ആർ.ജെ മനു വിശദീകരിച്ചു.

കോളേജിന്റെ സ്വന്തം റേഡിയോ സ്റ്റേഷനായ ‘വോക്സ്പോപ് എഫ് എമ്മിലൂടെ നിരവധി പരിപാടികളാണ് ദിവസവും സംപ്രേഷണം ചെയ്യുന്നത്. നിലവിൽ ഓൺലൈൻ സംപ്രേഷണം കൂടാതെ കോളേജിലും റേഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്. ശിൽപശാലയിൽ വകുപ്പ് മേധാവി നമീർ. എം, നൗഫൽ പി.ടി, നയീം പി,എ.കെ.പി ജുനൈദ്, അധ്യ ഘോഷ്, മുഹമ്മദ്‌ ജസീൽ പി എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *