ഫാത്തിമ റിൻസി. വി
(2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് വോക്സ്പോപ്പ് എഫ് എമ്മിന്റെ കീഴിൽ ആർ.ജെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വകുപ്പ് മേധാവി നമീർ എം സ്വാഗത പ്രസംഗം നടത്തി. കാലിക്കറ്റ് സർവകലാശാലയുടെ ആർ ജെ സുജ പി ആയിരുന്നു പരിപാടി നയിച്ചത്. രണ്ട് സെഷൻ ആയിട്ടാണ് പരിപാടി നടന്നത്. 10:00 മുതൽ 1:00 വരെയുള്ള ഒന്നാമത്തെ സെക്ഷൻ ‘ലെറ്റ്സ് ടോക്ക് ‘ എന്ന വാക്കുകളിലൂടെയാണ് തുടങ്ങിയത്. ഒരു ഇന്ററാക്ഷൻ സെക്ഷൻ കൂടിയായിരുന്ന ഈ പരിപാടി. കോളേജിലെ സെമിനാർ ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്. 2:00മുതൽ 3:30 വരെയുള്ള രണ്ടാമത്തെ സെഷൻ ടീം വർക്ക് പ്രാക്ടിസും, വോയിസ് റെക്കോർഡിങ്ങുമായിരുന്നു നടത്തിയിരുന്നത്. മൾട്ടിമീഡിയയിലെ നിരവധി വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കാളികളായി. കൂടാതെ ഈ പരിപാടി വിദ്യാർത്ഥികളുടെ തുടർപഠനത്തിനും അനുയോജ്യമായി.