റിദ എം.പി (2nd semester BA multimedia)
വേങ്ങര: 76-ാമത് റിപ്പബ്ലിക് ദിനം വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പ്രൌഡമായ ആഘോഷങ്ങളോടെ നടന്നു. ദേശീയ അഭിമാനത്തിൻ്റെ പ്രതീകമായി പ്രിൻസിപ്പൽ പ്രൊഫ.ഡോ.സൈദലവി സി ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ ദേശിയ ഗാനം ആലപിക്കുകയും എല്ലാവരിലും ഐക്യവും ദേശ സ്നേഹവും ഉണർത്തി. 29 കെ ബറ്റാലിയനിലെ അസോസിയേറ്റ് എൻസിസി ഓഫീസർ ലഫ്റ്റനൻ്റ് ഡോ. സാബു കെ റെസ്തം, റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സ്വാഗത പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ കഴിവും ദേശസ്‌നേഹവും പ്രകടമാക്കുന്ന ഡ്രിൽ ഷോയും സാംസ്‌കാരിക പരിപാടിയും ആഘോഷത്തിൻ്റെ ഹൈലൈറ്റുകളായി. പരിപാടിയിൽ എൻസിസി കേഡറ്റുകളുടെയും എൻഎസ്എസ് വോളൻ്റിയർമാരുടെയും സജീവ പങ്കാളിത്തം നിറഞ്ഞു നിന്നു. എൻസിസി, എൻഎസ്എസ് ഗാനങ്ങളോടെ പരിപാടികൾ സമാപിച്ചു. ആഘോഷങ്ങൾക്ക് വിദ്യാർത്ഥികളും അധ്യാപകരും മികച്ച പങ്കാളിത്തം കൈവരിച്ചു.