ഷിഫാന ഷെറിൻ പികെ (2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ റീൽ മേക്കിങ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള മികച്ച വേദിയായിരുന്നു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ ഒന്നാം സ്ഥാനം സൈക്കോളജി വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ സ്വന്തമാക്കി. രണ്ടാം സ്ഥാനം മൾട്ടിമീഡിയ വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും, മൂന്നാം സ്ഥാനം മൾട്ടിമീഡിയ മൂന്നാം വർഷ വിദ്യാർത്ഥികളും ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളും ഒരുമിച്ച് നേടി.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം വൻ ശ്രദ്ധ നേടി. ഇത്തരത്തിലുള്ള സാംസ്‌കാരിക പരിപാടികൾ, പഠനത്തിന് പുറമെ വിദ്യാർത്ഥികളെ മറ്റു മേഖലകളിലേക്കും സജീവമാക്കാൻ പ്രേരിപ്പിക്കുന്നു