ഫാത്തിമ ലിയ വി ( 1st sem BA Multimedia)
വേങ്ങര: അക്ഷരങ്ങൾ അഗ്നിയായും വാക്കുകൾ വെളിച്ചമായും മാറുന്ന അനുഭവം പകർന്ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റീഡേഴ്സ് ഫോറം സംഘടിപ്പിച്ചു. രാവിലെ 10.30 മുതൽ 11.30 വരെ ലൈബ്രറിയിൽ വെച്ചായിരുന്നു പരിപാടി നടന്നത്. രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി ഫാത്തിമ റിഷാന മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അരുന്ധതി റോയ് എഴുതിയ “ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് “എന്ന പുസ്തകത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ തന്നെ വിദ്യാർത്ഥിനിയായ ഷെഹ്‌സാന നസീഫ് കാലയത്ത് എഴുതിയ “ഖദീജ” എന്ന പുസ്തകത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനയുടെ പ്രാധാന്യം വർദ്ധിപ്പിക്കുക, പുസ്തകങ്ങൾ വായിക്കാനുള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഇത് പുതിയൊരു അനുഭവമായിരുന്നു. ഇംഗ്ലീഷ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൂടാതെ ഒന്നാം വർഷത്തെയും മൂന്നാം വർഷത്തെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും പരിപാടിയിൽ പങ്കാളികളായി. വായനാശീലം ജീവിതചര്യയാക്കി മാറ്റാൻ ഇത് എല്ലാവർക്കും പ്രചോദനമായി. പരിപാടിയിൽ ബിഷാറ എം, ലൈല വി, അബ്ദുൽ ബാരി സി, നമിത ഫർസാന സജിത്, അഫ്ന, നാജിയ എന്നിവർ സംസാരിച്ചു.




