ദിൽഷാന. കെ (BA multimedia 3rd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ റാഗിംഗ് വിരുദ്ധ അവബോധ വാരാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ അവബോധ പരിപാടി സംഘടുപ്പിച്ചു.
കോളേജിലെ റാഗിംഗ് നിരീക്ഷണ സെൽ, 29(K) ബി.എൻ എൻ.സി.സി ആർമി വിഭാഗം എന്നിവയുടെ സഹകരണത്തിലായിരുന്നു പരിപാടിയുടെ ഒരുക്കം.
പരിപാടി കോളേജിലെ സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് നടന്നു. വേങ്ങര പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുരേഷ് കെ വിദ്യാർത്ഥികൾക്കായി ബോധവത്കരണ സെഷൻ നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സി സെയ്ദലവി റാഗിംഗിന്റെ സാമൂഹിക പരിണാമങ്ങളെക്കുറിച്ച് സംസാരിച്ചു. ആസോസിയേറ്റ് എൻ.സി.സി ഓഫീസർ ഡോ. സാബു കെ. രസ്തം റാഗിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾക്കുറിച്ച് വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി അധ്യാപകരായ നവാൽ മുഹമ്മദ് പി.കെ, ഡോ. രമീഷ് എൻ, ഡോ. ധന്യ ബാബു വി, നജ്മുന്നിസ കെ, ഫസലുരഹ്മാൻ എന്നിവർ റാഗിംഗും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച നിലപാടുകൾ പങ്കുവെച്ചു.
സീനിയർ അണ്ടർ ഓഫീസർ സാൻഡ്ര പി. നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ റാഗിംഗിനെതിരെയുള്ള ബോധം ഉയർത്താൻ ഈ പരിപാടി സഹായകമായി.




