വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥികൾ ‘മൈൻഡ് എസ്പെറാന്റോ’ എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചു. സൈക്കോളജി പഠന വകുപ്പിലെ വിദ്യാർത്ഥികളുടെ കലാപരമായ നൈപുണ്യ വികസനമാണ് ബ്ലോഗിന്റെ ലക്ഷ്യം. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ബ്ലോഗിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി നിർവഹിച്ചു. ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി ഫാത്തിമ റിദ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്മെൻറ് ഹെഡ് നസീഹ തഹ്‌സിൻ ടി , അധ്യാപികമാരായ റോഷ്‌ന സുൽത്താന, ഷാദിയ റഹ്മാൻ ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോഗ് എഡിറ്റോറിയൽ ബോർഡ് അംഗം നിഹ ഫാത്തിമ ബ്ലോഗിനെ പരിചയപ്പെടുത്തി. ക്ലാസ് മോണിറ്റർ മുഹമ്മദ് ഫൈഹ്, നദ എന്നിവർ സംസാരിച്ചു.
