വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെൽ സംഘടിപ്പിച്ച സാമൂഹിക ബോധവത്കരണ പരിപാടി “പ്രൗഡ 2019” ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഉത്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുൻ വിധികൾ പലതും മാറ്റേണ്ടതുണ്ടെന്നും നവതലമുറയിൽ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ മജീദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. WDC കോർഡിനേറ്റർ ജിഷ പി സ്വാഗതം പറഞ്ഞു. അധ്യാപകരായ ടി മുഹമ്മദലി, ബിഷാറ എം , നമീർ മഠത്തിൽ, ധന്യ ബാബു എന്നിവർ സംസാരിച്ചു.


