ഫാത്തിമ നിയ.ടി (1st Sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് എംപവർമെന്റ് പ്രോഗ്രാം ഓൺ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. 2025 നവംബർ 12 ന് ഉച്ചയ്ക്ക് 1.30 ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ പ്രോഗ്രാമിംഗ് കഴിവുകളും സോഫ്റ്റ്വെയർ വികസനത്തിലെ പ്രായോഗിക അറിവുകളും വളർത്തി തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഡോട്ട്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ എം.പി അൻസാർ (എ.ഐ ക്ലാസ്സ്) മുഖ്യ പ്രഭാഷണം നടത്തി. ഒരു സോഫ്റ്റ്വെയർ എങ്ങനെ രൂപകൽപ്പന ചെയ്യാം, പ്രൊജക്റ്റ് എങ്ങനെ ആസൂത്രണം ചെയ്യാം, പ്രോഗ്രാമിംഗ് സ്കിൽ എങ്ങനെ മെച്ചപ്പെടുത്താം എന്നീ വിഷയങ്ങളിൽ അദ്ദേഹം വിശദമായി സംസാരിച്ചു.
പരിപാടിയിൽ റന്ന ഷെറിൻ (എ ഐ എച്.ആർ.എം), കപ്പാൻ റിൻഷ (കരിയർ ഗൈഡൻസ്), ഹനാൻ (ആപ്പ് ഡെവലപ്പ്മെന്റ്) എന്നിവർ പങ്കെടുത്തു. സാങ്കേതിക മേഖലയിൽ വിദ്യാർത്ഥികൾക്ക് പുതിയ സാധ്യതകൾ കണ്ടെത്താനും നവീന ആശയങ്ങൾ പ്രാവർത്തികമാക്കാനും ഈ പരിപാടി വഴിതെളിയിച്ചതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.




