ഹാജറ (1st Sem BA Multimedia)
വേങ്ങര: പ്രൊഫഷണൽ ജീവിതത്തിൽ ഇംഗ്ലീഷ് ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനായി മലബാർ കോളേജിലെ കോമേഴ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പീക് സ്മാർട്ട്’ ‘ഇംഗ്ലീഷ് ഫോർ പ്രൊഫഷണൽ സക്സസ്സ് ‘ എന്ന ആഡ്-ഓൺ കോഴ്സ് വിജയകരമായി പുരോഗമിക്കുന്നു. എഡ്ജ് അക്കാദമിയുമായി സഹകരിച്ചാണ് കോളേജ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 24 ന് ആരംഭിച്ച കോഴ്സ് 27 വരെ കോളേജിലെ സെമിനാർ ഹാളിലാണ് നടക്കുന്നത്. എഡ്ജ് അക്കാദമി സ്ഥാപകനായ ശ്രീ. അഷ്റഫ് പുളിയങ്കോടനാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്നതിനായി കോഴ്സ് രണ്ട് ബാച്ചുകളായി തിരിച്ചാണ് നടത്തുന്നത്.
പ്രൊഫഷണൽ ആശയവിനിമയം, പൊതുവേദികളിലെ സംസാര രീതികൾ, അഭിമുഖ ശേഷി, പദസമ്പത്ത് വർദ്ധിപ്പിക്കൽ, തൊഴിലിടങ്ങളിലെ പെരുമാറ്റ മര്യാദകൾ തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. റോൾ പ്ലേകൾ, ഗ്രൂപ്പ് ചർച്ചകൾ, അവതരണങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ടാണ് സെക്ഷനുകൾ മുന്നോട്ട് പോകുന്നത്. ഇംഗ്ലീഷ് ആശയവിനിമയത്തിലുള്ള വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും പ്രാവീണ്യവും വർധിപ്പിക്കുന്നതിൽ കോഴ്സ് മികച്ച പങ്കുവഹിക്കുന്നതായി അധികൃതർ അറിയിച്ചു. പരിശീലന പരിപാടിക്ക് വിദ്യാർത്ഥികളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.




