ഫാത്തിമ റിൻസി .വി (2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ റിപ്പബ്ലിക് ദിനത്തോടെനുബന്ധിച്ച് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം നടന്നു. അഞ്ച് ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള (ഇലക്ട്രോണിക്സ്, ബി കോം ടി.ടി, ബി.സി.എ, ഇംഗ്ലീഷ്, ഇക്കണോമിക്സ്) വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്നു അംഗങ്ങൾ അടങ്ങുന്ന ടീമായിട്ടാണ് മത്സരം നടന്നത്. പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥികളായ അഭിഷേക് കെ, മുഹമ്മദ് ശാമിൽ ടി.കെ, മുഹമ്മദ് സാബിഖ് കെ.സി എന്നിവർ ചേർന്ന് ഒന്നാം സ്ഥാനം നേടി. രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥികളായ ഫാത്തിമ ഹിബ, റാഷിദ ഷിബി, ദിയ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും നേടി. യൂണിയൻ ചെയർമാൻ യാസിർ, മറ്റു ഭാരവാഹികളായ നിമൽ വി, ഹുദ മറിയം എന്നിവർ ചേർന്നാണ് പരിപാടി കോഡിനേറ്റ് ചെയ്തത്.