News

പ്ലേസ്‌മെന്റ് സാധ്യതകൾ വർദ്ധിപ്പിക്കാൻ ഗ്രൂപ്പ് ഡിസ്കഷൻ പരിശീലനം

വേങ്ങര: തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ഗ്രൂപ്പ് ഡിസ്‌കഷൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘ലെവൽ അപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി, തൊഴിൽ അഭിമുഖങ്ങളിൽ ഗ്രൂപ്പ് ഡിസ്കഷൻ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയത്. കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി അസ്കർ അലി കെ.ടി അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾക്ക് ഗ്രൂപ്പ് ഡിസ്കഷൻ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നും, അതിൽ എങ്ങനെ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം നേടാമെന്നും മനസിലാക്കാൻ ഈ പരിപാടി ഏറെ സഹായകമായി. കോളേജിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെൻ്റ് വകുപ്പിലെ അസിസ്റ്റൻ്റ് പ്രൊഫസറായ അബ്ദുറഹ്മാൻ ക്ലാസ്സ്‌ നയിച്ചു.

നാല്പത്തിയൊന്ന് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി ഉച്ചയ്ക്ക് ഒന്നരക്ക് തുടങ്ങി വൈകീട്ടാണ് സമാപിച്ചത്. പരിപാടിയുടെ കോർഡിനേറ്ററായ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ നൂറാ സി.ടി സംസാരിച്ചു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *