Fathima Rifa PP
BA Multimedia 3rd semester
വേങ്ങര: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ജീവശാസ്ത്ര വിഭാഗത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി മലബാർ കോളേജ് സൈക്കോളജി വകുപ്പ് അധ്യാപിക കെ.റാഹില. അസഫേറ്റ്, ക്ലോറാൻഡ്രേനിലിപ്രോല് എന്നിങ്ങനെ ഉള്ള കീടനാശിനികളുടെ ഉപയോഗം എത്രത്തോളം ജീവികളുടെ ജീനുകളിലും ആകൃതികളിലും മാറ്റങ്ങൾ വരുത്തി എന്നതാണ് ഗവേഷണം നടത്തിയ വിഷയം.
ഈ രണ്ട് കീടനാശിനികളുടെയും ഉപയോഗം പഴയീച്ചയുടെ സാധാരണ ജീവ ചക്രത്തെ മാറ്റി മറിക്കുകയും നിരവധി ജീനുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
ഗവേഷണത്തിന് മാർഗനിർദ്ദേശം നൽകിയത് ഡോ. വൈ. ശിബു വർധനൻ ആയിരുന്നു. കീടനാശിനി സുരക്ഷ വിലയിരുത്തൽ പ്രക്രിയയെ സുഖമമാക്കാൻ ഗവേഷകരെ കൂടുതൽ പ്രാപ്തരാക്കാൻ ഈ ഗവേഷണം സഹായിച്ചു




