News

പത്മശ്രീ കെ.വി റാബിയയെ സന്ദർശിച്ചു മലബാർ കോളേജ് ഡബ്ല്യൂ.ഡി.സി അംഗങ്ങൾ

രിഫ ഷെറിൻ. എൻ

വേങ്ങര: അംഗ വൈകല്ല്യ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരത മിഷന്റെ പ്രവർത്തന രംഗത്ത് മികച്ച പങ്ക് വഹിക്കുകയും 2022 ൽ സാമൂഹ്യ സേവനത്തിന് പത്മശ്രീ അവർഡിന് അർഹയാവുകയും ചെയ്ത കെ.വി റാബിയയെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റടീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ അംഗങ്ങൾ സന്ദർശിച്ചു. കോളേജിലെ ഡബ്ല്യൂ.ഡി.സി ടീച്ചർ കോർഡിനേറ്റർ കെ.വി നവാൽ മുഹമ്മദ്‌ കെ.വി റാബിയയെ ആദരിച്ചു. സമൂഹത്തോടും യുവ തലമുറയോടും പറയാനുള്ള കാര്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലബാർ കോളേജിലെ വിദ്യാർത്ഥികളുമായി കെ.വി റാബിയ കൂടികാഴ്ച നടത്തിയത്. റാബിയയുടെ ആത്മ കഥയായ “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ” എന്ന പുസ്തകം വിദ്യാർത്ഥികൾക്കായി സമ്മാനിച്ചു. സാമൂഹ്യ സേവന രംഗത്തും അധ്യാപന രംഗത്തും റാബിയ സേവനമനുഷ്ഠിച്ചിക്കുകയും ഒട്ടനവതി അംഗീകാരങ്ങൾക്ക്‌ അർഹയാവുകയും ചെയ്തിട്ടുണ്ട്. 1993ൽ നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, കേരള സർക്കാറിന്റെ വനിതാ രത്നം അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *