വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേനയും കോളേജ് യൂണിയനും സംയുക്തമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. “Idea of one India Tree” എന്ന പരിപാടിയുടെ ഭാഗമായി പ്രിൻസിപ്പാൾ ഡോ. യു സൈതലവി ക്യാമ്പസിൽ വൃക്ഷത്തൈ നടുകയും മാനവ ഐക്യ സന്ദേശം നൽകുകയും ചെയ്‌തു. ഇന്ത്യ എന്നത് ഒരു ആശയമാണെന്നും ഒരു മരത്തിന്റെ ചില്ലകളാണ് രാജ്യത്തിൻറെ വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും എന്ന് സ്വാഗത പ്രസംഗത്തിൽ ഭൂമിത്രസേന കോ ഓർഡിനേറ്റർ അബ്ദുറഹ്മാൻ കറുത്തേടത്ത് അഭിപ്രായപ്പെട്ടു. മൂന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥിനി നാജിയ നസ്‌റിൻ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും വിദ്യാർഥികൾ ഏറ്റു ചൊല്ലുകയും ചെയ്‌തു.
