Jesla Sherin P.P (3rd semr BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ്
അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിദ്യാർത്ഥി യൂണിയനും എൻ.എസ്.എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച “വിളയാട്ടം 2025” ഓണാഘോഷ പരിപാടി ആഗസ്റ്റ് 26-ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വലിയ പൂക്കളം ഒരുക്കിയാണ് കോളേജിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ആവേശകരമായ ഫ്ലാഷ് മോബ് വിദ്യാർത്ഥികളിൽ ഉല്ലാസം പകർന്നു. ഓണപ്പാട്ടുകളും ഫോട്ടോ സെഷനും ക്യാമ്പസിനെ ആഘോഷത്തിന്റെ നിറങ്ങളിൽ പൊതിഞ്ഞു.
കലം പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ തുടങ്ങിയ ബാല്യകാല ഓർമ്മകളെ പുതുക്കി വിവിധ മത്സരങ്ങളും നടന്നു.
തുടർന്ന് നടന്ന മ്യൂസിക്കൽ ചെയർ മത്സരവും വിദ്യാർത്ഥികളുടെ കൈയ്യടികൾ നേടി. അതിനുശേഷം അരങ്ങേറിയ തഗ് ഓഫ് വാറും വടം വലി മത്സരവും ആവേശത്തിനും മത്സര ചൂടിനും നിറം നൽകി.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും മനം നിറഞ്ഞ ആഘോഷങ്ങളും ക്യാമ്പസിനെ മുഴുവനും ആവേശത്തിലാഴ്ത്തി




