വേങ്ങര: മലബാർ കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും ഓണപ്പാട്ടുകളുമായി ആഘോഷം ഗംഭീരമാക്കി. പരിപാടിയുടെ ഭാഗമായി അധ്യാപകർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി ടി നേതൃത്വം നൽകിയ പരിപാടി പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കായി നടത്തിയ മൽത്സരങ്ങളിൽ അസ്കർ അലി കെ ടി, ലിയാവുദീൻ വാഫി, ബിഷാറ എം എന്നിവർ വിജയികളായി.
Related Articles
മലബാർ സ്റ്റാഫ് ക്ലബ്: ടി മുഹമ്മദ് അലി സെക്രട്ടറി
Views: 264 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഭരണ സമിതിയുടെ സെക്രട്ടറിയായി കോളേജിലെ കായികാദ്ധ്യാപകൻ ടി മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു. നിലവിലെ സ്റ്റാഫ് സെക്രട്ടറി രേഷ്മ എം സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് ക്ലബ്ബിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് ആവയിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പുതിയ അധ്യയന […]
മലബാർ സ്റ്റാഫ് ക്ലബ് അഫ്സൽ സാറിന് യാത്രയയപ്പ് നൽകി
Views: 187 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ അഫ്സൽ കെ ഇന്റർ കോളേജ് ട്രാൻസ്ഫർ വഴി ഫറൂഖ് കോളേജിലേക്ക് മാറി. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അഫ്സൽ തന്റെ മൂന്ന് വർഷത്തെ സർവീസിന് ശേഷമാണ് അദ്ദേഹം മലബാറിനോട് വിടപഞ്ഞത്. വികാര നിർഭരമായ ചടങ്ങിൽ മറ്റു സ്റ്റാഫ് അംഗങ്ങൾ അഫ്സലുമൊത്തുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചു. കുറഞ്ഞ കാലയളവിൽ അദ്ദേഹം കോളേജിന് നൽകിയ […]
മലബാറിൽ ചലച്ചിത്ര വിസ്മയം ഒരുക്കി KLAPPE-2020
Views: 117 Reporter: Dheena fasmi, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ _ക്ലാപ്പെ-2020 ഇൻട്രാ ഡിപ്പാർട്മെന്റ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത മേള പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പത്ര പ്രവർത്തകനുമായ സജീദ് നെടുത്തൊടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഉപയോഗിക്കാൻ മാധ്യമവിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപ്പാർട്മെന്റ് തലവൻ നമീർ മഠത്തിൽ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ഡോ […]