News

എൻ. എസ്. എസ് പരിസ്ഥിതി ദിനം ആചരിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര എൻ.എസ്.എസ് യൂണിറ്റ്, ഭൂമിത്ര സേന യൂണിറ്റ്, ഊരകം ഗ്രാമപഞ്ചായത്ത്
എന്നിവ സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തിൻ്റെ ഭാഗമായ മാലാപറമ്പ് അങ്ങാടിയും കോളേജ് പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി ശുചീകരണം നടത്തുകയും വെയിസ്റ്റ് ബിന്നുകളും, പ്ലാസ്റ്റിക് നിർമാർജന ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നൗഫൽ പി.ടി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് ലിയാഉദ്ദീൻ നിർവഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്റഫ് വെയിസ്റ്റ് ബിൻ സ്ഥാപിച്ചു. ഐ.ക്യു.എ.സി കോഡിനേറ്റർ നവാൽ മുഹമ്മദ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഊരകം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സഹല ഷെറിൻ ആശംസകളർപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം പ്രകൃതിക്കുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് പരിസരത്തെ കച്ചവടക്കാർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *