വേങ്ങര. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ പാറക്കണ്ണി വയലിൽ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ഗോപിക പി,റഹ്മ ഷെറിൻ കെ.എച്ച്, സാമൂഹിക പ്രവർത്തകൻ ഇ.കെ ഹനീഫ, പാട ശേഖരണ സമിതി അംഗങ്ങളായ കുഞ്ഞിക്കമ്മദ് കെ.പി, അബു ഹനീഫ പുലാക്കൽ, വൊളന്റിയർ സെക്രട്ടറി ഷംഷീന എന്നിവർ പങ്കെടുത്തു.
